Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: വ​ർ​ഗ​വ​ഞ്ച​ക​ൻ പ​രാ​മ​ർ​ശ​ത്തി​ൽ എം.​വി. ഗോ​വി​ന്ദ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജി. ​സു​ധാ​ക​ര​ൻ എംഎൽഎ. വ​ർ​ഗ​മെ​ന്തെ​ന്നോ വ​ർ​ഗ​വ​ഞ്ച​ന എ​ന്തെ​ന്നോ ഗോ​വി​ന്ദ​ന് അ​റി​യി​ല്ല. തെ​റ്റുപ​റ്റി​യ സി​പി​എം തി​രു​ത്ത​ണം.

പാ​ർ​ട്ടി ന​ശി​ക്ക​ട്ടെ​യെ​ന്നു നി​ല​പാ​ടെ​ടു​ക്കു​ന്ന ഗോ​വി​ന്ദനു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല. നേ​തൃ​സ്ഥാ​ന​ത്ത് ഇ​രുന്നു പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​വി​ന്ദ​ൻ രാ​ജി​വയ്​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ പി ​എം ശ്രീ ​കേ​ര​ളം അം​ഗീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​ന് എ​ഐ​വൈ​എ​ഫും, എ​ഐ​എ​സ്എ​ഫും തീ​രു​മാ​നി​ച്ചു

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് സി​പി​ഐ​യു​ടെ യു​വ​ജ​ന - വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തും. തി​ങ്ക​ളാ​ഴ്ച ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ൻ​മാ​റു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തി​നി​ടെ ക​ണ്ണൂ​രി​ൽ എ​ഐ​വൈ​എ​ഫ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു. മു​ൻ നി​ല​പാ​ടി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് നേ​ര​ത്തെ എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​അ​ധി​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

എ​ല്ലാ​ക്കാ​ല​ത്തും പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കി​ല്ല; പോ​ലീ​സി​ത് മ​ന​സി​ലാ​ക്ക​ണം: ഒ.​ജെ.​ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​റ​സ്റ്റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ജെ.​ജ​നീ​ഷ്. സം​ഭ​വ സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​ണ്.

എ​ല്ലാ​ക്കാ​ല​ത്തും പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കി​ല്ല. ഇ​ത് പോ​ലീ​സ് മ​ന​സി​ലാ​ക്ക​ണം. എം​പി​യെ മ​ർ​ദി​ക്കു​ന്ന സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്തു​ണ്ടാ​യി. പോ​ലീ​സ് ന​ട​ത്തു​ന്ന​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണ്. പോ​ലീ​സ് ദാ​സ്യ​പ്പ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​നീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ല. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് കൂ​ട്ടാ​യ തീ​രു​മാ​ന​ത്തി​ലാ​ണ് നി​യ​മ​നം. അ​ബി​ൻ പാ​ർ​ട്ടി​വി​രു​ദ്ധ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

അ​ബി​ൻ പ​റ​ഞ്ഞ​ത് സം​സ്ഥാ​ന ഘ​ട​ക​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ്. അ​ത് വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഒ.​ജെ.​ജ​നീ​ഷ് പ​റ​ഞ്ഞു.

Kerala

റോ​ഡ് ഉ​ദ്ഘാ​ട​നം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ

പാ​ല​ക്കാ​ട്: എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പി​രാ​യി​രി​യി​ൽ നി​ർ​മി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നാ​യി വ​രു​ന്ന​തി​നി​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കാ​റി​നു മു​ക​ളി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ​താ​ക​യും വ​ച്ചു. ഇ​തോ​ടെ കാ​റി​നു പു​റ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ കൂ​ക്കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. തു​ട​ർ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യെ തോ​ളി​ലേ​റ്റി​യാ​ണ് യോ​ഗ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക​ളി​ൽ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ പി​രാ​യി​രി​യി​ലെ റോ​ഡ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കാ​ണി​ച്ച് ഫ്ല​ക്സ് ഉ​ൾ​പ്പ​ടെ നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്നു.

പ​രി​പാ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​മെ​ന്ന് ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും അ​റി​യി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു.

Kerala

സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കൊ​ല്ലം: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​ൽ സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. പു​ന​ലൂ​ർ എം​എ​ൽ​എ പി.​എ​സ്.​സു​പാ​ലി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി​യ​ത്.

സു​പാ​ലി​നെ​തി​രെ ഡ​യിം​ഗ് ഹാ​ർ​നെ​സ് എം​എ​ൽ​എ എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടി​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും സു​പാ​ലി​നെ​തി​രെ ബാ​ന​ർ ഉ​യ​ർ​ന്നി​രു​ന്നു.

സു​പാ​ൽ അ​ട​വ് പ​ഠി​ച്ച സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ പ്ര​സ്ഥാ​ന​മാ​ണ് എ​സ്എ​ഫ്ഐ എ​ന്നാ​യി​രു​ന്നു ബാ​ന​ർ. ഇ​തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ​യ്ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കും എ​തി​രെ അ​ധി​ക്ഷേ​പ മു​ദ്ര​വാ​ക്യ​വു​മാ​യി എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നെ​തി​രാ​യ നോ​ട്ടീ​സ്; പേ​ടി​പ്പി​ക്കാ​നാ​ണ് ഇ​ഡി നോ​ക്കി​യ​ത്: എം.​എ.​ബേ​ബി

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. വ​സ്തു​ത​ക​ള്‍ ഇ​ല്ലാ​ത്ത നോ​ട്ടീ​സ് അ​യ​ച്ച് ഇ​ഡി പേ​ടി​പ്പി​ക്കാ​നാ​ണ് നോ​ക്കി​യ​ത്.

നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും ഒ​രു കു​ലു​ക്ക​വു​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ ഇ​ഡി പി​ന്നീ​ട് അ​ന​ങ്ങി​യി​ല്ല. ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്​മെ​ന്‍റാ​ണ് ഇ​ഡി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല കൊ​ള്ള​യി​ല്‍ പാ​ര്‍​ട്ടി​ക്ക് ഒ​ളി​ക്കാ​ന്‍ ഒ​ന്നു​മി​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. തെ​റ്റ് ചെ​യ്ത​ത് ആ​രാ​യാ​ലും വെ​ളി​ച്ച​ത്തു​കൊ​ണ്ടു വ​രും. പാ​ർ​ട്ടി​ക്ക് ഒ​രു വേ​വ​ലാ​തി​യു​മി​ല്ല.

ബി​ഹാ​റി​ൽ ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്ക് സീ​റ്റ് കു​റ​യി​ല്ല. 29 സീ​റ്റു​ക​ളി​ൽ ഇ​ട​തു​പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ക്കും. ഇ​ക്കാ​ര്യം തേ​ജ​സ്വി യാ​ദ​വ്‌ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം.​എ.​ബേ​ബി വ്യ​ക്ത​മാ​ക്കി.

Sports

ത​സ്മി​ന്‍ ബ്രി​റ്റ്‌​സി​ന് ത​ക​ര്‍​പ്പ​ന്‍ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

ഇ​ൻ​ഡോ​ർ: വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ന്യൂ​സി​ലാ​ൻ​ഡി​നെ ആ​റു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. കി​വീ​സ് ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ്രോ​ട്ടീ​സ് ഓ​പ്പ​ണ​ർ ത​സ്മി​ൻ ബ്രി​റ്റ്സ് (101), സു​ൻ ലൂ​സ് (83) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ വി​ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്കോ​ർ: ന്യൂ​സി​ലാ​ൻ​ഡ് 231/10 (47.5) ദ​ക്ഷി​ണാ​ഫ്രി​ക്ക 234/4 (40.5). ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ലാ​ൻ​ഡ് 47.5 ഓ​വ​റി​ൽ 231 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ (85) ആ​ണ് ടോ​പ് സ്കോ​റ​ർ. ബ്രൂ​ക് ഹാ​ലി​ഡേ (45), ഓ​പ്പ​ണ​ർ ജോ​ർ​ജി​യ പ്ലി​മ​ർ (31) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഓ​ൻ​കു​ലു​ലേ​കോ ലാ​ബ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്. മാ​രി​സ​ൻ കേ​പ്, അ​യാ​ബോം​ഗ ഖാ​ക, നാ​ദി​ൻ ഡി ​ക്ലെ​ർ​ക്, ലോ ​ടൈ​റ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ന്യൂ​സി​ല​ൻ​ഡ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇം​ഗ്ല​ണ്ടി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Latest News

Corehub Up